Saturday, October 17, 2009

വഴി തിരയുന്നവന്‍

കാറ്റു പറഞ്ഞു ഒരു നാള്‍... 
നീ ഉണങ്ങി വീഴുമ്പോള്‍ നിന്നെ ഞാന്‍ വാരിയെടുത്തു പറക്കാമെന്ന്‌.... 
മഴ പറഞ്ഞു ഒരു നാള്‍... 
നീ ഉണങ്ങി വീഴുമ്പോള്‍ നിന്നെ ഞാന്‍ മാറിലേറ്റി ഒഴുകാമെന്ന്... 
വെയില്‍ പറഞ്ഞു ഒരു നാള്‍... 
നീ ഉണങ്ങി വീഴുമ്പോള്‍ നിന്നെ ഞാന്‍ ചിതയിലിട്ടു ദഹിപ്പിക്കാമെന്ന്‌... 
കാറ്റും മഴയും വെയിലും മാറി മാറി വന്നു.... 
പക്ഷെ... 
ആരും വാക്കു പാലിച്ചില്ല.. 
നിനക്കറിയുമൊ? 
ഞാന്‍.... 
നിഴലിനു പൊലും വേണ്ടാത്തവന്‍... 
ഞാന്‍ .... 
ഉണങ്ങി ഉണങ്ങി ചെതുമ്പലായി... 
വെണ്ണീരായി പാറിപ്പോവും മുന്‍പ്‌... 
ഒരിക്കല്‍ ഈ ചെളിയില്‍ മുളച്ചവന്‍.... 
കണ്ണില്‍ ഒരു തുള്ളി വിഷത്തിന്‍റെ നനവും പേറി.... 
ഇല വീഴുന്ന വഴികളില്‍ അഭയം തിരഞ്ഞവന്‍... 
ഇരുളിന്‍റെ ഉള്ളിലെ മിന്നാമിനുങ്ങിന്‍റെ വെളിച്ചം തിരഞ്ഞു തിരഞ്ഞു.. 
ചുണ്ടുകള്‍ക്കിടയിലെ തീക്കനല്‍ ഉള്ളം പൊള്ളിക്കുമ്പോല്‍ തറയില്‍ വീണുറങ്ങുന്നവന്‍..... നെഞ്ചിലെ തീയിനാല്‍ തണുപ്പാറ്റുന്നവന്‍...... 
നിനക്കറിയുമൊ? 
ഞാനും ഒരു നാള്‍... 
ഈ നരച്ച ഭൂവിന്‍റെ വേദനകളില്‍... 
വീണലിയും.... 
ഒരിക്കലും നിറയാത്ത കണ്ണുകളില്‍ ഒരു മിഴിനീര്‍ക്കണം പോലും ഉറവാകണമെന്നില്ല..... 
ഒരു പുഷ്പദളം പോലും നീട്ടണമന്നില്ല.... 
പക്ഷെ.... 
ഇരുലിന്റെ ആഴങ്ങളില്‍ ഒരു ജീവന്‍റെ കൈത്തിരിയുമായി ഞാന്‍ യാത്ര തുടങ്ങിയിട്ടു 27 വര്‍ഷങ്ങളും പത്തു മാസങ്ങളും ആയി....
ഇനിയുമെത്രയോ ബാക്കി.............. 
ഗുല്‍മോഹറിന്‍റെ പൂവുകള്‍ക്കു മീതെ നടക്കാന്‍.......... 
മഞ്ഞുതുള്ളികള്‍ വീഴുന്ന പുലരികളില്‍ നടക്കാന്‍.......... 
മഴ വീഴുമ്പോള്‍... 
വെയിലാറുമ്പോള്‍.. 
ഒത്തിരി അലയാന്‍ കൊതിയാകുന്നു..... 
പിന്നെയും പിന്നില്‍ നിന്നാരോ പതിയെ നടന്നകലുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കി.... 
ഒരു ദിനം കൂടി എന്നെ വിട്ടു പോകുന്നു.... 
എനിക്കൊരു ദിവസത്തിന്‍റെ ജരാനര കൂടി ബാക്കിയാകുന്നു.... 
ഇവിടുന്നു കിട്ടിയ ഈ പൂ മണങ്ങളും... 
വര്‍ണ്ണങ്ങളും മങ്ങി മങ്ങി പോകുന്നു.... 
ഇനിയുമെത്ര നാള്‍.... 
ഒരു തലോടലിന്.... 
ഒരു വിരല്‍പ്പാടിന്‍റെ ഓര്‍മ്മക്ക്.... 
ഒരു തൂവലിന്‍റെ സ്പര്‍ശ്ത്തിന്... 
ഇടത്താവളങ്ങള്‍ തേടി തേടി.... 
ഉയിരുരുകി...
ഉരുകി... 
ഈ ഇടവഴികല്‍ തോറും ............... 
വഴി തിരഞ്ഞുകൊണ്ടെയിരിക്കുന്നു.....