Monday, June 28, 2010

മഴപ്പാറ്റ

മെല്ലെ മറന്നു നിന്‍റെ നനവും കുളിരുപൊങ്ങിയ
നനഞ്ഞ മേല്‍ച്ചുണ്ടും ഒഴുകിയിറങ്ങുന്ന സിന്ദൂരവും
കലങ്ങിയ കണ്മഷിക്കിടയിലെപിടയുന്ന നേത്രവും
നനഞ്ഞ പാവാടയും എന്നെ കൊതിയേറ്റിയ
വെളുത്ത കാലിലെ വെള്ളിക്കൊലുസ്സുകളും...

 ചെളി തേകി എന്നെ കുളിപ്പിച്ച്,  പുസ്തകക്കെട്ടു നനച്ച്‌
ചുവന്ന  പൊട്ടെന്‍റെ കവിളിലുരുമ്മി ചിരിച്ചൊരു മഴ
പോലെ പോയെങ്കിലും  ഒരാശ്വാസമേയുള്ളൂ കടമെടുക്കാന്‍..
നോവിക്കാനെങ്കിലും നീയെന്നെ പ്രണയിക്കുന്നുണ്ടല്ലോ.....

9 comments:

  1. പലതും എനിക്കു കൂടി പ്രിയപ്പെട്ടതാണല്ലോ ഷൈന്‍. ഒരിക്കല്‍ നഷ്ടപ്പെട്ടതും
    :-(

    ReplyDelete
  2. ചിലതെല്ലാം അങ്ങനെയാണ്... ചില നേരങ്ങളും..

    ReplyDelete
  3. നോവിക്കാനെങ്കിലും നീയെന്നെ പ്രണയിക്കുന്നുണ്ടല്ലോ...

    ചുള്ളിക്കാടിന്റെ ചില വരികള്‍ ഓര്മ വരുന്നു...

    നന്നായിട്ടുണ്ട്.. തുടരുക..

    ReplyDelete
  4. നന്നായിരിക്കുന്നു ഷൈന്‍ ചേട്ടാ

    ReplyDelete
  5. ഷൈൻ,
    എങ്ങനെയോ വന്നതാണിവിടെ.. ചുമ്മാ ഒന്നു വായിച്ചു നോക്കി ഓടിപ്പോവാം എന്നു കരുതി..മഴപ്പാറ്റ (ഒരു ക്ലീഷേ ആയോ എന്നൊരു സംശയവും ഉണ്ട്)വായിച്ചപ്പോൾ ഒരു ഇഷ്ടം തോന്നി എഴുത്തിനോട്. പിന്നെ മറ്റു കവിതകളും വായിച്ചു. വളരെ നന്നായിട്ടുണ്ട്..

    ദാ ഈ വരികൾക്കൊരു ഹാറ്റ്സ് ഓഫ് :)

    “പ്രണയമെങ്കില്‍
    പാതിരാവിന്‍റെ മണവും
    ഒരു പിടി പച്ച നോട്ടുകളുമെങ്കില്‍
    എനിക്കും പ്രണയിക്കാനറിയാം! “

    ReplyDelete
  6. othiri Nandi Praveen, ee Kurippinu..!!!

    ReplyDelete
  7. നന്നായിട്ടുണ്ട്.. തുടരുക..

    ReplyDelete