Saturday, October 23, 2010

തോല്‍വി

മാറാപ്പു തൂങ്ങുന്ന മോഹ വേതാളവും
ഇടം കാലില്‍ ഒട്ടുന്ന മന്തിന്‍റെ ഭാരവും
പിന്നിലെക്കെന്നെ വലിച്ചു കെട്ടിയ 
ചങ്ങലക്കണ്ണിയുരഞ്ഞു  പൊട്ടിയ
കണം കാലിന്‍റെ നീറ്റലും.....

ഉത്കൃഷ്ട ജീവിതത്തലക്കനവും
പാതിയില്‍ നിറുത്തിയ സംഭോഗവേഗങ്ങളും 
കുത്തിക്കെട്ടിയ ചുണ്ടുകള്‍ക്കിടയിലെ വാക്കുകളും 
എന്നെ വീണ്ടും തോല്‍പ്പിക്കുന്നു...

വീഴാതിരിക്കാനൊരു കൈത്താങ്ങു വേണം
ഒരു ചുവടിനപ്പുറം മരണമെങ്കിലും 
ഇന്നേ ആകാശം ഇടിഞ്ഞു പതിച്ചാലും
ഒന്നുറക്കെ കരയണം!! 
നെഞ്ഞു കീറി ചോര വാര്‍ന്നു വാര്‍ന്നു
ഞാനില്ലാതാവും വരെ!

3 comments:

  1. ഒരു ചുവടിനപ്പുറം മരണമെങ്കിലും
    ഇന്നേ ആകാശം ഇടിഞ്ഞു പതിച്ചാലും
    ഒന്നുറക്കെ കരയണം!!
    നെഞ്ഞു കീറി ചോര വാര്‍ന്നു വാര്‍ന്നു
    ഞാനില്ലാതാവും വരെ!

    നല്ല വരികള്‍ ചേട്ടാ........

    ReplyDelete
  2. നിഗൂഡതയിലലിയും മുന്‍പേ ചില്ലിട്ടു വെയ്ക്കാന്‍ ,
    നിറമില്ലാത്ത ഒരു നരച്ച ചിരി.
    നാടകങ്ങളാടി തിമിര്‍ക്കുമ്പോള്‍ ,
    നെടുവീര്‍പ്പിന്റെ നിമിഷങ്ങളില്‍ പറയാന്‍
    നനഞ്ഞൊട്ടിയ വാക്കുകളും.

    http://madwithblack.blogspot.com/2010/08/blog-post.html

    ReplyDelete