Monday, March 14, 2011

പിന്‍ഗാമി


തലയടര്‍ന്നു,ചോര ഉണങ്ങി
മണ്ണ് പറ്റിയ കണ്ണ്, കുത്തുന്ന നോട്ടം
വടിവാള്‍ താഴെ വീണു, കയ്യ് വിറയ്ക്കുന്നു
കാലിലൊരു ചങ്ങല, ചുറ്റും ഇരുട്ട്..

ചാരം പാറിയ അടുപ്പ്, ഈച്ച വീണ കഞ്ഞി
തണുത്ത കട്ടന്‍ ചായ, നനഞ്ഞ വിറക്
ഉമ്മറത്തോരമ്മ ! ഉറങ്ങുന്ന മകന്‍
അരഭിത്തിയിലച്ച്ചന്‍, ബോധമില്ലാതെ ഭാര്യ
കണ്ണില്‍ ഓരോ കാഴ്ച, കാലിലെ ചങ്ങല
പിന്നിലൊരു വാള്‍, ഇനിയെന്റെ.. തല
ചോര.. കഞ്ഞി..അമ്മ.. ഭാര്യ..അച്ഛന്‍..... 
വാള്‍.. തലയടര്‍ന്നു,ചോര ഉണങ്ങി 
മണ്ണ് പറ്റിയ കണ്ണ്, കുത്തുന്ന നോട്ടം..

1 comment:

  1. നന്നായി...
    കണ്ണുകളില്‍ വ്യത്യസ്തമായ കാഴ്ചകള്‍ ഉള്ളിടത്തോളം ആശയങ്ങളും ആയുധങ്ങളും ഏറ്റു മുട്ടി കൊണ്ടിരിക്കും. പക്ഷെ.... ഈ കവിത തികച്ചും നന്ഗ്നമായ സത്യം തന്നെ ..

    ReplyDelete